ഇന്ത്യൻ ഭരണകക്ഷി രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായ ബിജെപിയുടെ വ്യക്താവ് നടത്തിയ പ്രവാചക നിന്ദ പരാമർശത്തിൽ ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി കുവൈറ്റ് വിദേശ കാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. കുറ്റകരമായ പ്രസ്താവനയെ അപലപിച്ചുള്ള പ്രതിഷേധ കുറിപ്പ് ഏഷ്യൻ രാജ്യങ്ങളുടെ ചുമതലയുള്ള വിദേശകാര്യ ഉപമന്ത്രിയാണ് സ്ഥാനപതിക്ക് കൈമാറിയത്. ഇത്തരം വിദ്വേഷ പ്രസ്താവനകൾക്ക് ശിക്ഷ നൽകാത്തതും, തടയാതിരിക്കുന്നതും തീവ്രവാദ ചിന്തകൾക്ക് വഴിവെക്കുമെന്നും, ഇസ്ലാം മതത്തിന്റെ സമാധാനത്തിന്റെയും, സഹിഷ്ണുതയുടെയും സന്ദർശനത്തെക്കുറിച്ച് അറിവില്ലാത്തതാണ് ഇത്തരം പരാമർശങ്ങൾക്ക് ഇടയാക്കുന്നതെന്ന് പ്രതിഷേധകുറിപ്പിൽ പറയുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള ലോകത്തിലെ എല്ലാ രാജ്യങ്ങളിലും നാഗരികത കെട്ടിപ്പടുക്കുന്നതിൽ ഇസ്ലാം വഹിച്ച പങ്ക് വളരെ വലുതാണെന്നും മന്ത്രാലയം പറഞ്ഞു. പ്രവാചക നിന്ദ പരാമർശം നടത്തിയ പാർട്ടിയിൽ നിന്നുള്ള ഔദ്യോഗിക വക്താക്കളെ സ്ഥാനത്തുനിന്ന് നീക്കിയതായും ബിജെപി അറിയിച്ചിരുന്നു. കുവൈറ്റിലെവാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg