കുവൈത്ത് സിറ്റി:കുവൈറ്റ് അൽ റായി പ്രദേശത്ത് വൻ തീപിടുത്തം . 4000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ തീ പടർന്നു. നാല് യൂനിറ്റ് അഗ്നിശമന സേന ഏറെ ശ്രമകരമായാണ് തീയണച്ചത്. തമ്പുപകരണങ്ങളും നിർമാണ സാമഗ്രികളും മറ്റും വിൽപന നടത്തിയിരുന്ന താൽക്കാലിക ഷെഡുകളാണ് കത്തിനശിച്ചത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. സാധന സാമഗ്രികൾ കത്തിനശിച്ച് കോടികളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. സംഭവത്തിൽ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു .കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HkW2MDDrBaI0H9cuHbvnzE