കുവൈറ്റിൽ വിശുദ്ധ റമദാൻ മാസത്തിലെ ആദ്യ ദിനത്തിൽ അബ്ദുല്ല അൽ മുബാറക്ക് പ്രദേശത്ത് ഇന്ത്യൻ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ എത്യോപ്യൻ വീട്ടുജോലിക്കാരിയെ തൂക്കിക്കൊല്ലാൻ ശിക്ഷിച്ച കീഴ്ക്കോടതിയുടെ വിധി അപ്പീൽ കോടതി ശരിവച്ചു. കുവൈറ്റ് പൗരനായ തൊഴിലാളിയാണ് തന്റെ രണ്ട് വീട്ടുജോലിക്കാർ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടതായുള്ള വിവരം പൊലീസിനെ അറിയിച്ചത്. ചോദ്യം ചെയ്യലിൽ സഹപ്രവർത്തകനെ കൊലപ്പെടുത്തിയതായി പ്രതി സമ്മതിച്ചു. കുറ്റകൃത്യം ചെയ്യാൻ ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെത്തിയിരുന്നു. അടുക്കളയിലെ ജോലിയുമായി ബന്ധപ്പെട്ട് താനും, കൊല്ലപ്പെട്ടയാളും തമ്മിലുള്ള പ്രശ്‌നങ്ങളാണ് സംഭവത്തിന് കാരണമെന്ന് പ്രതിയുടെ പ്രാഥമിക മൊഴിയിൽ പറയുന്നു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GMnZcdxRf1p2lfieM0zU39