കുവൈറ്റ്: കുവൈറ്റില്‍ വരും മണിക്കൂറുകളില്‍ കാലാവസ്ഥ അസ്ഥിരമാകുമെന്ന് മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയത്. കുവൈത്തില്‍ വരും മണിക്കൂറുകളില്‍ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാറ്റിന്റെ വേഗത മണിക്കൂറില്‍ 50 കിലോമീറ്ററില്‍ കൂടുതലും കടല്‍ തിരമാലയുടെ ഉയരം 6 അടിയില്‍ കൂടുതലും ഉയരാന്‍ സാധ്യത.
അതേ സമയം പൊടി കാരണം ചില പ്രദേശങ്ങളില്‍ ദൃശ്യപരത 1000 മീറ്ററില്‍ താഴെയായി കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു. കടലില്‍ പോകുന്നവര്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് കുവൈറ്റ് ഫയര്‍ ഫോഴ്സ് (കെഎഫ്എഫ്) ഇന്ന് മുന്നറിയിപ്പ് നല്കി. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FK2LuDmTTuoFLQsTRaOZuw