കുവൈറ്റ്: കുവൈറ്റില്‍ വന്‍ ലഹരിമരുന്ന് വേട്ട. ആഭ്യന്തര മന്ത്രി ലഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് അഹമദ് അല്‍ നവാഫിന്റ നിര്‍ദേശപ്രകാരം മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസിന്റെ നിരീക്ഷണത്തില്‍ കോസ്റ്റ് ഗാര്‍ഡ് നടത്തിയ പരിശോധനയിലാണ് 600 കിലോ ഹാഷിഷ് പിടിച്ചെടുത്തത്.
അതേസമയം മോശം കാലാവസ്ഥയെ നേരിട്ട് കൊണ്ടാണ് കോസ്റ്റ് ഗാര്‍ഡ് നുഴഞ്ഞുക്കയറ്റക്കാര്‍ക്കെതിരെ പരിശോധന ശക്തമാക്കിയതെന്ന് മേല്‍നോട്ടം വഹിച്ച ബ്രിഗേഡിയര്‍ തലാല്‍ അറിയിച്ചു. ഏകദേശം 600 കിലോ ഹാഷിഷ് ആണ് പിടിച്ചെടുക്കാനായത്. കുവൈറ്റ് സമുദ്രാതിര്‍ത്തിക്ക് പുറത്ത് നിന്ന് കുബ്ബാര്‍ ദ്വീപിലേക്ക് ലഹരിക്കടത്ത് നടത്തുന്നതായി റഡാര്‍ സംവിധാനത്തിലൂടെ കണ്ടെത്തിയതിന് ശേഷമാണ് പരിശോധന നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബുബിയാന്‍ ദീപിലേക്ക് 130 കിലോ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചു മൂന്ന് ഏഷ്യക്കാരും പിടിയിലായിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട അതോറിറ്റികള്‍ക്ക് കൈമാറി. അതേസമയം വരുംദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനാണ് അധികതരുടെ തീരുമാനം.
കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FK2LuDmTTuoFLQsTRaOZuw