2020-ൽ കുവൈറ്റിൽ ജനിച്ച ഇന്ത്യൻ കുട്ടികളുടെ എണ്ണം അറിയാം

2020-ൽ 170 വിദേശ രാജ്യങ്ങളിലായി 51,000-ലധികം ഇന്ത്യൻ കുട്ടികൾ ജനിച്ചു. ഏറ്റവും കൂടുതൽ കുട്ടികൾ ജനിച്ചത് യുഎഇയിൽ ആണ്. ആ വർഷം ഏകദേശം 10,817 ഇന്ത്യക്കാർ വിദേശത്ത് മരിച്ചു. ഇന്ത്യയുടെ രജിസ്ട്രാർ ജനറൽ തയ്യാറാക്കിയ കണക്കുകൾ പ്രകാരമാണ് വിവരങ്ങൾ. 2020-ലെ ഇന്ത്യൻ പൗരന്മാരുടെ ജനനവും മരണവും വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ മിഷനുകളിലും പോസ്റ്റുകളിലും പൗരത്വ നിയമം, 1955 പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണക്കുകൾ പ്രകാരം 16,469 കുട്ടികൾ യുഎഇയിലും, 6,074 പേർ സൗദി അറേബ്യയിലും, കുവൈറ്റിൽ 4,202 കുട്ടികളും, ഖത്തർ (3,936), ഇറ്റലി (2,352) ഓസ്‌ട്രേലിയ (2,316), ഒമാൻ (2,177), ബഹ്‌റൈൻ (1,567), ജർമ്മനി (1,400), സിംഗപ്പൂർ (1,358) എന്നിങ്ങനെയാണ് മറ്റ് പ്രധാന കണക്കുകൾ. വിദേശത്ത് മരിച്ച 10,817 ഇന്ത്യക്കാരിൽ സൗദി അറേബ്യയിൽ 3,754, യുഎഇയിൽ 2,454, കുവൈറ്റിൽ 1,279, ഒമാനിൽ 630, ഖത്തറിൽ 386, ബഹ്‌റൈനിൽ 312, യുഎസിൽ 254, ഇറ്റലിയിൽ 216, യുകെയിൽ 166, സിംഗപ്പൂരിൽ 166, പാക്കിസ്ഥാനിൽ ആറ് എന്നിങ്ങനെയാണ് മരിച്ചവരുടെ കണക്കുകൾ. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IALckfkYwgY5FeW3Zdilm3

Related Posts

Leave a Reply

Your email address will not be published. Required fields are marked *