ഇന്നലെ കുവൈത്ത് വിമാനത്താവളത്തിൽ പറന്നിറങ്ങിയത് 326 ഓളം വിമാനങ്ങൾ

ഈദ് അവധിയുടെ അവസാന ദിവസത്തിൽ രാജ്യത്തേക്ക് തിരികെ എത്തുന്നവരുടെ എണ്ണം ഉയർന്നപ്പോൾ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. അറബ്, ഏഷ്യൻ, യൂറോപ്പ് എന്നിങ്ങനെയായി ഏകദേശം 50 ഓളം രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ഇന്നലെ വിമാനത്താവളത്തിൽ ഇറങ്ങിയെന്നാണ് കണക്കുകൾ പറയുന്നത്. രണ്ട് ദിവസത്തിനിടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി 651 വിമാനങ്ങളാണ് സർവ്വീസ് നടത്തിയത്. 326 വിമാനങ്ങൾ കുവൈത്തിലേക്ക് വന്നപ്പോൾ ഇവിടെ നിന്ന് പുറപ്പെട്ടത് 325 വിമാനങ്ങളാണ്. കെയ്റോ, ഇസ്താംബുൾ, ദുബൈ, അലക്സാണ്ടറിയ, ജിദ്ദ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത്. രണ്ട് ദിവസങ്ങൾക്കുള്ളിൽ 38,000 പേർ രാജ്യത്തേക്ക് തിരിച്ചെത്തിയതായാണ് ഔദ്യോ​ഗിക കണക്കുകൾ. തിരിച്ചെത്തുന്നവരുടെ എണ്ണം മുന്നിൽ കണ്ട് എയർപോർട്ടിലെ ഏജൻസികൾ വ്യക്തമായ പദ്ധതി നേരത്തെ ആസൂത്രണം ചെയ്തിരുന്നു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IALckfkYwgY5FeW3Zdilm3

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy