കുവൈത്ത് സമുദ്രാതിർത്തി കടന്നതിന് 5 ഇറാഖി മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തു. കോസ്റ്റ് ഗാർഡ് നടത്തിയ പരിശോധനയ്ക്കിടെയാണ് കുവൈറ്റ് സമുദ്രാതിർത്തി കടന്ന മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനം നടത്തുന്നതായി കണ്ടത്. എന്നാൽ തൊഴിലാളികൾ അബദ്ധത്തിലാണ് സമുദ്രാതിർത്തി കടന്നതെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമായി. അറസ്റ്റ് ചെയ്തതിനു ശേഷം ഇവരുടെ രേഖകൾ പരിശോധിക്കുകയും ചെയ്തതായി കുവൈറ്റ് അധികൃതർ പറഞ്ഞു. റാസ് അൽ ഖയ്ദ് പ്രദേശം വഴിയാണ് ഇവർ സമുദ്രാതിർത്തി കടന്നത്. കൂടുതൽ അന്വേഷണങ്ങൾക്കും, നിയമനടപടികൾക്കും ശേഷം ഇവരെ ഇറാഖി അതോറിറ്റികൾ കൈമാറിയതായി കുവൈറ്റ് അധികൃതർ പറഞ്ഞു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IALckfkYwgY5FeW3Zdilm3
Related Posts
Kuwait citizenship forgery case; കുവൈറ്റിൽ പൗരത്വ തട്ടിപ്പ്: രണ്ട് പേർക്ക് ഏഴ് വർഷം കഠിന തടവും ലക്ഷക്കണക്കിന് ദിനാർ പിഴയും
Kuwait unfit meat destroyed; കുവൈറ്റിൽ ജനങ്ങൾ ജാഗ്രത പാലിക്കുക; വിപണിയിൽ നിന്ന് പിടിച്ചെടുത്തത് 166 കിലോ ചീഞ്ഞ ഇറച്ചി
Saudi Arabia issues civil defence alerts; സൗദിയിലെ മക്ക ഉൾപ്പെടെയുള്ള നഗരങ്ങളിൽ അപകടസാധ്യതാ മുന്നറിയിപ്പുകൾ പിൻവലിച്ചു, പക്ഷെ….