ഈദുൽ ഫിത്തർ പ്രമാണിച്ച് കുവൈറ്റിലെ ലേഡീസ് സലൂണുകളിൽ വൻതിരക്ക്. ഈദുൽ ഫിത്തർ ദിനത്തിൽ വൈകുന്നേരം അപ്പോയ്ന്റ്മെന്റ് പോലും ലഭിക്കാത്ത അവസ്ഥയാണുള്ളത്. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി ആഘോഷിക്കാതിരുന്ന ഈദുൽ ഫിത്തർ, കോവിഡ് വ്യാപനത്തിൽ കുറവ് വരികയും നിയന്ത്രണങ്ങൾ നീക്കുകയും ചെയ്തതോടെ ആളുകൾ ആഘോഷമാക്കുകയാണ്. ചില സലൂണുകളിൽ അഡ്വാൻസ് ബുക്കിംഗ് നടത്തിയതാണ് അപ്പോയ്ന്റ്മെന്റ് എടുക്കുന്നത്. എന്നാൽ മറ്റുചിലർ അഡ്വാൻസ് ബുക്കിംഗ് ഇല്ലാതെ തന്നെ ആളുകളെ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സേവനം നൽകുന്നതിനായി ഈദ് ദിനത്തിൽ വൈകുന്നേരം മുതൽ രാവിലെ വരെ തുറന്നു പ്രവർത്തിക്കുമെന്നാണ് സലൂണുകൾ അറിയിച്ചിരിക്കുന്നത്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IALckfkYwgY5FeW3Zdilm3