കുവൈറ്റ്: കുവൈറ്റിലെ പ്രവാസി ആരോഗ്യ പരിശോധന കേന്ദ്രങ്ങള്‍ ഈ മാസം 30 നും പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഷുവൈക്ക്, സബ്ഹാന്‍, ജഹ്‌റ, സബാഹ് അല്‍ സലീം എന്നിവിടങ്ങളിലുള്ള കേന്ദ്രങ്ങളാണ് തുറന്ന് പ്രവര്‍ത്തിക്കുക. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് വരെയാണ് പ്രവര്‍ത്തന സമയം. ഈദ് അല്‍ ഫിത്തര്‍ അവധിക്ക് മുമ്പായി ഇടപാടുകള്‍ തീര്‍ക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
പ്രവാസി പരിശോധന കേന്ദ്രങ്ങളില്‍ രണ്ട് ഷിഫ്റ്റുകളിലായി പ്രവര്‍ത്തനം ഊര്‍ജിതമാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. പ്രവര്‍ത്തി ദിവസങ്ങളില്‍ പരാമവധി പരിശോധനകള്‍ നടത്താനാണ് തീരുമാനം. രാവിലെത്തെ ഷിഫ്റ്റ് എട്ട് മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് ഒരു മണി വരെയാണ്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് രണ്ടാമത്തെ ഷിഫ്റ്റ്.
കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/Gs02zVFV3PvDjVRepGqjzu