ഈദ് അൽ ഫിത്തർ 2022: കുവൈറ്റിലെ സർക്കാർ ജീവനക്കാർക്ക് 9 ദിവസത്തെ അവധി

ഈദ് അൽ ഫിത്തർ അവധികൾ മെയ് 1 ന് ആരംഭിച്ച് മെയ് 5 ന് അവസാനിക്കുമെന്ന് കുവൈത്ത് സിവിൽ സർവീസ് കമ്മീഷൻ (സിഎസ്‌സി) അറിയിച്ചു. എല്ലാ മന്ത്രാലയങ്ങളും സംസ്ഥാന അധികാരികളും മെയ് 8 ന് പ്രവർത്തനം പുനരാരംഭിക്കുമെന്ന് സിഎസ്‌സി പ്രസ്താവനയിൽ പറഞ്ഞു. പ്രത്യേക പ്രവൃത്തി സമയമുള്ള സംസ്ഥാന അധികാരികൾ അവരുടെ ജോലി സമയം പൊതുതാൽപ്പര്യം നിറവേറ്റുന്ന രീതിയിൽ ക്രമീകരിക്കണംമെന്നും കൂട്ടിച്ചേർത്തു. റമദാൻ മാസം 30 ദിവസത്തെ വ്രതാനുഷ്ഠാനം പൂർത്തിയാക്കുമെന്ന് കുവൈറ്റിലെ വിദഗ്ധരും ജ്യോതിശാസ്ത്ര കേന്ദ്രങ്ങളും ഏകകണ്ഠമായി സമ്മതിച്ചതായും അതനുസരിച്ച് ഈദുൽ ഫിത്തറിന്റെ ആദ്യ ദിനം മെയ് 2 ന് ആയിരിക്കുമെന്നുമാണ് റിപ്പോർട്ട്.
ഏപ്രിൽ 29, 30 വെള്ളി, ശനി ദിവസങ്ങളിൽ വരുന്നതിനാൽ, സർക്കാർ ജീവനക്കാർക്ക് നീണ്ട 9 ദിവസത്തെ ഈദ് അവധി പ്രയോജനപ്പെടും. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/DVjcimJINn56TDBOrFyMv0

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version