കുവൈറ്റ് ആരോഗ്യമന്ത്രിയുടെ ഇടപെടൽ; പ്രവാസികളുടെ ആരോഗ്യ പരിശോധനാ കേന്ദ്രത്തിൽ മാറ്റം

കുവൈറ്റ് ആരോഗ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് പ്രവാസികളുടെ ആരോഗ്യ പരിശോധന കേന്ദ്രം മാറ്റി. മിഷ്രിഫിലെ വാക്സിനേഷൻ കേന്ദ്രത്തിന ഹാൾ നമ്പർ എട്ടിലേക്കാണ് പരിശോധന കേന്ദ്രം മാറ്റിയത്. ഷുവൈഖിലെ കേന്ദ്രത്തിൽ പൊരിവെയിലിൽ പ്രവാസികൾ വാക്സിനേഷനായുള്ള ഊഴം കാത്തു നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. നോമ്പുകാലത്ത് കനത്ത ചൂടിൽ നൂറുകണക്കിന് ആളുകൾ ഇത്തരത്തിൽ ക്യൂ നിൽക്കുന്നത് രാജ്യത്തിനുതന്നെ അപമാനകരമാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനെ തുടർന്നാണ് ആരോഗ്യമന്ത്രി നടപടി സ്വീകരിച്ചത്. സബഹാൻ, ഉമ്മുൽ ഹൈമൻ, ജഹറ എന്നിവിടങ്ങളിൽ ഉണ്ടായിരുന്ന കേന്ദ്രങ്ങളും മിഷ്രിഫിലെ എട്ടാം നമ്പർ വാക്സിനേഷൻ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/DVjcimJINn56TDBOrFyMv0

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version