വേനൽകാല അവധി : യാത്രക്കാരെ സ്വീകരിക്കാൻ തയ്യാറായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം

കൊവഡ് മഹാമാരി ഉയർത്തിയ പ്രതിസന്ധികൾക്ക് കുറഞ്ഞ സാഹചര്യത്തിൽ പഴയ പ്രൗഢിയിലേക്ക് തിരിച്ച് വന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം.രണ്ട് വർഷത്തിന് ശേഷമുള്ള ആദ്യ വേനൽക്കാല യാത്രാ സീസണായത് കൊണ്ട് തന്നെ വലിയരീതിയിൽ ലാഭമാണ് ഇതിലൂടെ വിമാനത്താവളത്തിന് ലഭിക്കുക. യാത്രക്കാർക്ക് വേണ്ട സമ്മർ ഫ്ലൈറ്റ് ഷെഡ്യൂളുകൾ തയ്യാറാക്കുകയാണ് ബന്ധപ്പെട്ട അതോറിറ്റികൾ ഇപ്പോൾ ചെയ്യുന്നത്. ഈദ് അൽ ഫിത്തറും വേനൽക്കാല അവധിയും വരുമ്പോൾ യാത്രകൾ വലിയ തോതിൽ കൂടുമെന്നാണ് എയർലൈനുകൾ കണക്കുക്കൂടുന്നത്. വാക്സിനേഷൻ അടക്കമുള്ള പ്രതിരോധ നടപടികൾ കൃത്യമായി അധികൃതർ നടപ്പാക്കിയത് വഴി കൊവിഡ് കേസുകൾ ​ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിയന്ത്രണങ്ങളെല്ലാം എടുത്ത് കളഞ്ഞത്. വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക. https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl.

Related Posts

Leave a Reply

Your email address will not be published. Required fields are marked *