കുവൈറ്റിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കൺട്രോളും, അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റും ചേർന്ന് നടത്തിയ സുരക്ഷാ പരിശോധനയിൽ ഫഹാഹീൽ പ്രദേശത്ത് കഞ്ചാവ് ചെടികൾ വളർത്തിയ ഇന്ത്യൻ പ്രവാസി അറസ്റ്റിലായി. പരിശോധനയ്ക്കിടെ ഫാം കണ്ടെത്തിയ അഹമ്മദി സെക്യൂരിറ്റി, ഡയറക്ടറേറ്റ് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് നാർക്കോട്ടിക് കൺട്രോളിനെ വിവരം അറിയിച്ചതിനെ തുടർന്ന് പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് അനുമതി വാങ്ങിയ ശേഷം പ്രതിയെയും, ഫാമും പിടിച്ചെടുക്കുകയായിരുന്നു. ചെടിയുടെ സാമ്പിളുകൾ ശേഖരിച്ച് ഫോറൻസിക് പരിശോധനക്ക് അയച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl