കുവൈറ്റിൽ തൊഴിൽ ഉടമകൾക്കെതിരെ ഗാർഹിക തൊഴിലാളികൾ കഴിഞ്ഞമാസം മാത്രം നൽകിയത് 17 പരാതികൾ. പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് റെഗുലേറ്റിംഗ് ഡിപ്പാർട്ട്മെന്റ് ആണ് ഇക്കാര്യം അറിയിച്ചത്. മൊത്തം 183 പരാതികളാണ് റിക്രൂട്ട്മെന്റ് ഓഫീസുകൾക്കും, കമ്പനികൾക്കുമെതിരെ തൊഴിലാളികളിൽ നിന്ന് ലഭിച്ചത്. ഇതിൽ ബിസിനസ് ഉടമകൾക്കെതിരെ 181 പരാതികളും ലഭിച്ചു. തൊഴിലാളികളിൽ നിന്ന് ലഭിച്ച പരാതികളിൽ 63 എണ്ണം അഡ്മിനിസ്ട്രേഷൻ ജുഡീഷ്യറിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്. ജോലി ഉപേക്ഷിച്ചവരിൽ നിന്നും ലഭിച്ച 8 പരാതികളും ഇതിലുൾപ്പെടുന്നു. യാത്രാരേഖകളും ആയി ബന്ധപ്പെട്ട 37 പരാതികളും ലഭിച്ചു. തൊഴിലാളികളും, ഉടമകളും തമ്മിലുള്ള 290 ഓളം പരാതികൾ രമ്യമായി പരിഹരിക്കാൻ അഡ്മിനിസ്ട്രേഷന് സാധിച്ചിട്ടുണ്ട്. 1780 ദിനാർ തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കുന്ന തരത്തിലും, 77,000 ദിനാർ തൊഴിലുടമകൾക്ക് പ്രയോജനം ലഭിക്കുന്ന തരത്തിൽ റിക്രൂട്ട്മെന്റ് ഓഫീസുകളിൽ നിന്ന് ശേഖരിച്ചിട്ടുണ്ട്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl