കുവൈറ്റിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് 2 സ്വകാര്യബസ് ഡ്രൈവർമാർ അറസ്റ്റിൽ. രണ്ട് ബസുകൾ ബസ് സ്റ്റോപ്പിൽ നിന്ന് പുറത്തിറങ്ങി റോഡിൽ കുറുകെയിട്ട് പരസ്പരം തടയാൻ ശ്രമിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വളരെ തിരക്കേറിയ റോഡിലാണ് ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് അതിസാഹസികത നടത്തിയത്. തുടർന്ന്, ട്രാഫിക് പട്രോളിംഗ് ബസ് ഡ്രൈവർമാരെ അറസ്റ്റ് ചെയ്യുകയും രണ്ട് ബസുകളും പിടിച്ചെടുക്കുകയും ചെയ്തു. പ്രതികളെ കൂടുതൽ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl
Related Posts
Kuwait Power Plant Expansion; കുവൈറ്റിൽ വൈദ്യുതി ഉൽപാദനം വർധിപ്പിക്കുന്നു; ദോഹ ഈസ്റ്റ് പ്ലാന്റിന് പകരം ഇരട്ടി ശേഷിയുള്ള പുതിയ നിലയം
Kuwait Industrial Plot Closures; കുവൈറ്റിൽ 39 വ്യവസായ പ്ലോട്ടുകൾ അടച്ചുപൂട്ടാൻ ഉത്തരവ്; കർശന നടപടിയുമായി പി.എ.ഐ
Kuwait Traffic Alert; കുവൈറ്റിലെ റിയാദ് റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക