ഡ്രൈവിംഗ് ലൈസൻസുകളും ആയുധ ലൈസൻസുകളും നേടുന്നതിന് ആഭ്യന്തര മന്ത്രാലയം ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് യോഗ്യതയില്ലാത്ത ആളുകളുടെ ഡാറ്റ പരിശോധിക്കും. കുവൈറ്റ് സെന്റർ ഫോർ മെന്റൽ ഹെൽത്ത്, അഡിക്ഷൻ സെന്റർ എന്നിവയുടെ ഡാറ്റ പരിശോദിക്കുന്നതിന് ആഭ്യന്തര മന്ത്രാലയവും, ആരോഗ്യ മന്ത്രാലയവും തമ്മിൽ ഒരു ഓട്ടോമാറ്റിക് ലിങ്ക് അധികാരികൾ സൃഷ്ടിക്കും. മാനസികാരോഗ്യത്തിന്റെയോ ആസക്തിയുടെയോ രേഖയുള്ള ഏതൊരു വ്യക്തിയും ഡ്രൈവിംഗ് ലൈസൻസുകളും ആയുധ ലൈസൻസുകളും നേടുന്നതിന് യോഗ്യനല്ല. ഗുരുതരമായ മാനസിക രോഗങ്ങളുള്ളവർക്കും, ലഹരിക്ക് അടിമപ്പെട്ടവർക്കും ആയുധ ലൈസൻസ് നൽകാതെ രാജ്യത്തെ സുരക്ഷ നിലനിർത്താനും, റോഡുകളിലെ ജീവന്റെ സുരക്ഷയ്ക്കായി ഡ്രൈവിംഗ് ലൈസൻസ് നൽകാതെ അപകടങ്ങളുടെ എണ്ണം കുറയ്ക്കാനുമാണ് ഈ നടപടി ലക്ഷ്യമിടുന്നത്. തീരുമാനം ഇപ്പോഴും പഠനത്തിലാണ്, അംഗീകാരത്തിന് ശേഷം മാത്രമേ ഇത് നടപ്പിലാക്കൂ.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IiStZbVMFWnHO0tmYe7UQl