കുവൈറ്റിൽ മാർച്ച് മാസത്തിൽ മാത്രം ട്രാഫിക് അപകടങ്ങളിൽ പെട്ട് നിരത്തുകളിൽ 18 പേരുടെ ജീവൻ നഷ്ടമായി. ജനറൽ ട്രാഫിക് വിഭാഗം പബ്ലിക് റിലേഷൻസ് ഓഫീസർ മേജർ അബ്ദുള്ള ബുഹാസനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ആഴ്ച മാത്രം 20 ട്രാഫിക് അപകടങ്ങളിലാണ് ട്രാഫിക് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തിയത്. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് എമർജൻസി പോലീസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ച 183 സെക്യൂരിറ്റി ആൻഡ് ട്രാഫിക് പരിശോധനകളാണ് നടത്തിയത്. ഇതിൽ നിന്ന് 980 ഓളം ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. പരിശോധനയിൽ ഒരു വാഹനം ഡിറ്റെൻഷൻ ഗ്യാരേജ്ലേക്ക് മാറ്റുകയും, വാണ്ടഡ് ലിസ്റ്റിൽ ഉണ്ടായിരുന്നു 7 പേരെയും, ആവശ്യമായ രേഖകൾ കൈവശം ഇല്ലാത്ത 9 പേരെയും അറസ്റ്റ് ചെയ്തു. റസിഡൻസി പെർമിറ്റിന്റെ കാലാവധി കഴിഞ്ഞ അഞ്ചു പ്രവാസികളെയും അധികൃതർ അറസ്റ്റ് ചെയ്തു. കൂടാതെ മയക്കുമരുന്നുമായി മൂന്നുപേർ പിടിയിലാവുകയും ചെയ്തു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IiStZbVMFWnHO0tmYe7UQl
Related Posts
Kuwait Power Plant Expansion; കുവൈറ്റിൽ വൈദ്യുതി ഉൽപാദനം വർധിപ്പിക്കുന്നു; ദോഹ ഈസ്റ്റ് പ്ലാന്റിന് പകരം ഇരട്ടി ശേഷിയുള്ള പുതിയ നിലയം
Kuwait Industrial Plot Closures; കുവൈറ്റിൽ 39 വ്യവസായ പ്ലോട്ടുകൾ അടച്ചുപൂട്ടാൻ ഉത്തരവ്; കർശന നടപടിയുമായി പി.എ.ഐ
Kuwait Traffic Alert; കുവൈറ്റിലെ റിയാദ് റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക