കുവൈറ്റിൽ 22 പാക്കറ്റ് മയക്കുമരുന്നുമായി ഏഷ്യൻ പൗരൻ പിടിയിൽ. ആഭ്യന്തരമന്ത്രാലയത്തിലെ റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ജനറൽ അഡ്മിനിസ്ട്രേഷൻ ആണ് ഇക്കാര്യം അറിയിച്ചത്. ഹവല്ലി ഗവർണറേറ്റിലെ സെക്യൂരിറ്റി ഡയറക്ടറേറ്റിലെ പ്രതിനിധീകരിക്കുന്ന പൊതു സുരക്ഷാ വിഭാഗമാണ് പ്രതിയെ പിടികൂടിയത്. ഷാബ് പ്രദേശത്തെ ഒരുവീട്ടിൽ അജ്ഞാതനായ ഒരാൾ കയറിയതായി ലഭിച്ച വിവരത്തെ തുടർന്ന് മൈദാൻ ഹവല്ലി പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്ന് മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ അധികൃതർക്ക് ലഭിച്ചു. മയക്കുമരുന്ന് വിൽപനയ്ക്കായി ഇത് നിറച്ച ബാഗുകൾ പലസ്ഥലങ്ങളിലായി ഇയാൾ വയ്ക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 22 മയക്കുമരുന്ന് നിറച്ച പാക്കറ്റുകൾ കണ്ടെത്തിയത്. പ്രതിയേയും ഇയാളിൽ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നും ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/LX5wwoiArAeFKNG5uduiUj