വിദ്യാർഥികളെ അശ്ലീല ക്ലിപ്പുകൾ കാണിച്ചതായുള്ള പരാതിയെ തുടർന്ന് കുവൈറ്റ് കോളേജ് ഓഫ് മെഡിസിനിലെ ഡോക്ടർക്കെതിരെ അന്വേഷണം. 2019ലെ 76 -ആം നമ്പർ നിയമപ്രകാരം വിഷയത്തെപ്പറ്റി അന്വേഷിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രി ഡോക്ടർ അലി അൽ മുദഹാഫ് കമ്മിറ്റിയെ നിയോഗിച്ചു. പരാതിയെക്കുറിച്ച് അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനാണ് സമതിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. അധ്യാപകനെ കുറ്റക്കാരനാണെന്ന വ്യക്തമാകുന്നത് വരെ അച്ചടക്ക സമിതിയിലേക്ക് റഫർ ചെയ്തു. പൊതു പെരുമാറ്റം ലംഘിക്കുന്നവർക്കെതിരെ ഉചിതമായ തീരുമാനമെടുക്കാൻ സർവ്വകലാശാല മടിക്കില്ലെന്ന് അധികാരികൾ വ്യക്തമാക്കി. അന്വേഷണസമിതി എല്ലാ നടപടികളും സ്വീകരിക്കുമെന്നും കുവൈറ്റ് യൂണിവേഴ്സിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ ഡോ: ബദർ അൽ ബദാവി പറഞ്ഞു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/LX5wwoiArAeFKNG5uduiUj