മരുമകളും ആയുള്ള വാക്ക് തർക്കത്തിനിടെ ഭിത്തിയിൽ തലയിടിച്ച് എറണാകുളം സ്വദേശിനി അബുദാബിയിൽ മരിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. എറണാകുളം ഏലൂർ പടിയത്ത് വീട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ റൂബി മുഹമ്മദ് ആണ് മരിച്ചത്. അബുദാബിയിൽ നിന്നും ദൂരെ യുഎഇയുടെ ബോർഡറിനടുത്ത് ഗയാത്തിയിൽ അൽ അൻസാരി എക്സ്ചേഞ്ച് ജീവനക്കാരനായ സഞ്ജുവിനെ മാതാവാണ് മരണപ്പെട്ട റൂബി. ഫെബ്രുവരി 15നാണ് സഞ്ജു മാതാവിനെയും ഭാര്യയെയും നാട്ടിൽനിന്ന് ജോലിസ്ഥലത്തേക്ക് കൊണ്ടുവന്നത്. രണ്ട് ദിവസമായി മാതാവും ഭാര്യ ഷജനയും തമ്മിൽ വഴക്കായിരുന്നുവെന്നും, ഇന്നലെ ഉണ്ടായ വാക്ക് തർക്കത്തിനിടെ ഷജന മാതാവിനെ പിടിച്ചുതള്ളുകയും ഭിത്തിയിൽ തലയിടിച്ച് വീഴുകയും, പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. കോട്ടയം സ്വദേശിയായ ഷജനയുടെയും സഞ്ജുവിന്റെയും വിവാഹം ഓൺലൈനിലൂടെയാണ് നടത്തിയത്. മാതാവിന്റെ മരണ സ്വീകരിച്ചതോടെ തിങ്കളാഴ്ച രാത്രി പോലീസ് ഷജനയെ കസ്റ്റഡിയിലെടുത്തു. റൂബിയുടെ മൃതദേഹം ബദാസായിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/LX5wwoiArAeFKNG5uduiUj
Related Posts
Kuwait Power Plant Expansion; കുവൈറ്റിൽ വൈദ്യുതി ഉൽപാദനം വർധിപ്പിക്കുന്നു; ദോഹ ഈസ്റ്റ് പ്ലാന്റിന് പകരം ഇരട്ടി ശേഷിയുള്ള പുതിയ നിലയം
Kuwait Industrial Plot Closures; കുവൈറ്റിൽ 39 വ്യവസായ പ്ലോട്ടുകൾ അടച്ചുപൂട്ടാൻ ഉത്തരവ്; കർശന നടപടിയുമായി പി.എ.ഐ
Kuwait Traffic Alert; കുവൈറ്റിലെ റിയാദ് റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക