കുവൈറ്റിലെ സാൽമി റോഡിലെ സ്‌ക്രാബ് അൽ നയീമിൽ തീപ്പിടുത്തം. തീപിടിത്തത്തിൽ നിരവധി പഴയ കാർ പാർട്‌സ് കടകൾ കത്തി നശിച്ചു. ഇന്ന് ഉച്ചയ്ക്ക് 12:45 ന് രണ്ട് കാർ പാർക്കുകളിലാണ് തീപിടിത്തമുണ്ടായത്. 1,000 മീറ്റർ വിസ്തൃതിയിൽ തീ പടർന്നുപിടിച്ചതായും സ്‌ക്രാപ്പ് കാറുകളും സ്‌പെയർ പാർട്‌സുകളും തീപിടുത്തത്തിൽ നശിച്ചതായുമാണ് വിവരം. പഴയ വാഹനങ്ങളുടെ സ്പെയര് പാര്ട്ട്സുകൾ അടക്കം പഴയ സാധനങ്ങൾ പൊളിക്കുകയും വിൽക്കുകയും ചെയ്യുന്ന കുവൈറ്റിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമാണ് സൽമി സക്കറാബ് എന്ന് അറിയപ്പെടുന്ന സ്കറാപ്പ് യാർഡ്. സംഭവത്തിൽ ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ആറ് മണിക്കൂറായി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസം മുബാറക്കിയ മാര്ക്കറ്റിലുണ്ടായ തീപിടിത്തത്തില് വൻ നാശ നഷ്‌ടം സംഭവിച്ചിരുന്നു ഏകദേശം 25,000 സ്ക്വയര് മീറ്റര് പ്രദേശത്ത് തീ പടര്ന്നു. മാര്ക്കറ്റിന്റെ 17 ശതമാനം പ്രദേശം കത്തിനശിച്ചു. 14 പേര്ക്ക് പൊള്ളലേറ്റു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HFb4QvoXTSX0FG0O7lSrYO