വൈദ്യുതി, ജല മന്ത്രാലയം ജിലീബ് മേഖലയിൽ 751 നിയമലംഘനങ്ങൾ കണ്ടെത്തി

കുവൈറ്റിൽ ജുഡീഷ്യൽ കൺട്രോൾ ടീമുകൾ 700 വൈദ്യുതി ലംഘനങ്ങളും, 51 ജല ലംഘനങ്ങളും ജ്ലീബ് ​​അൽ-ഷുയൂഖ് മേഖലയിൽ രേഖപ്പെടുത്തിയതായി വൈദ്യുതി, ജല മന്ത്രാലയം അറിയിച്ചു. നിയമ ലംഘനങ്ങൾ കണ്ടെത്തുന്ന കെട്ടിടങ്ങളിലേക്കുള്ള സേവനങ്ങൾ വകുപ്പ് വെട്ടിക്കുറയ്ക്കുന്നു. നിയമ ലംഘകർക്ക് നിയമത്തിലെയും, പ്രമേയത്തിലെയും വ്യവസ്ഥകൾക്കനുസൃതമായി മന്ത്രാലയവുമായി കേസ് തീർപ്പാക്കാമെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ വ്യക്തമാക്കി. വൈദ്യുതി അല്ലെങ്കിൽ ജല വിപുലീകരണങ്ങൾ, മീറ്ററില്ലാതെ ആന്തരിക ശൃംഖലയുമായി ബന്ധിപ്പിക്കുക, ഇലക്ട്രിക് ഫ്യൂസുകളിലും സർക്യൂട്ട് ബ്രേക്കറുകളിലും കൃത്രിമം നടത്തുക, അംഗീകൃത പ്ലാനുകളിൽ കാണിച്ചിരിക്കുന്നതല്ലാത്ത സ്ഥലങ്ങളിലേക്ക് വൈദ്യുതി വ്യാപിപ്പിക്കുക എന്നിവയാണ് ലംഘനങ്ങളിൽ ഉൾപ്പെടുന്നത്. നിയമങ്ങളും, ഈ വിഷയത്തെ സംബന്ധിക്കുന്ന തീരുമാനങ്ങളും ലംഘിക്കുന്ന റിയൽ എസ്റ്റേറ്റുകളുടെ സേവനങ്ങൾ മന്ത്രാലയം വെട്ടിക്കുറക്കും. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy