2020 ലെ കണക്കുകൾ പ്രകാരം കുവൈറ്റിൽ ക്ഷയ രോഗം ബാധിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട്. ക്ഷയ രോഗത്തെ ചെറുക്കാനുള്ള പ്രവർത്തനങ്ങൾ ഫലം കണ്ടതായി ആരോഗ്യ മന്ത്രാലയത്തിലെ ട്യൂബർകുലോസിസ് കൺട്രോൾ യൂണിറ്റ് ഡയറക്ടർ ഡോ. അവ്തെഫ് അൽ ഷമ്മാരി പറഞ്ഞു. 1965 ലെ കണക്കുകൾ പ്രകാരം 10000 പേരുടെ ജനസംഖ്യയിൽ 350 പേർക്ക് ടിബി ബാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതേ ജനസംഖ്യയിൽ 19 പേർക്ക് മാത്രമാണ് അസുഖം ബാധിക്കുന്നത്. ക്ഷയരോഗത്തെ പൂർണ്ണമായും തുടച്ചുനീക്കാനുള്ള ആരോഗ്യ മന്ത്രാലയത്തിന് ശ്രമങ്ങളാണ് രോഗം കുറയാൻ ഇടയാക്കിയതെന്നും അൽ ഷമ്മാരി പറഞ്ഞു. 2020 ലോകത്തെ ആകെ രോഗികളുടെ എണ്ണം 10 മില്യൺ ആണ്. ഇക്കാലയളവിൽ ക്ഷയരോഗം ബാധിച്ച് 1.5 മില്യൺ മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. കോവിഡ് മഹാമാരി പേരുകളുടെ എണ്ണം വർധിക്കാനും കാരണമായി. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb