കുവൈറ്റിൽ വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനെതിരെയും, കൃത്രിമമായി ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കുന്നതിന് എതിരെയും കടുത്ത നടപടികൾ സ്വീകരിച്ച് വാണിജ്യമന്ത്രാലയം. ഇത്തരത്തിൽ വ്യാജ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്ന ക്യാപിറ്റൽ ഗവർണറേറ്റിലെ കട മന്ത്രാലയത്തിലെ ക്യാപിറ്റൽ എമർജൻസി സംഘം പൂട്ടിച്ചു. സ്ത്രീകളുടെ ബാഗുകളുടെയും, തുണിത്തരങ്ങളുടെയും മറ്റും രാജ്യാന്തര ബ്രാൻഡുകളുടെ വ്യാജ ഉൽപന്നങ്ങൾ ആണ് ഇവിടെ വിറ്റിരുന്നത്. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ കണ്ടെത്താൻ വാണിജ്യ മന്ത്രാലയത്തിലെ ഇൻസ്പെക്ടർമാരെ രാജ്യത്തെ എല്ലാ ഗവർണറേറ്റിലും നിയമിച്ചിട്ടുണ്ടെന്ന് ക്യാപിറ്റൽ എമർജൻസി ടീം മേധാവി ഹമീദ് അൽ ദഫ്രി പറഞ്ഞു. വാണിജ്യ വഞ്ചന, അന്യായമായ കൃത്രിമ വിലവർധന, കള്ളപ്പണം, കുത്തകാവകാശം സാധനങ്ങൾ മറച്ചുവെക്കൽ, തുടങ്ങിയ നിയമലംഘനങ്ങൾ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഉപഭോക്താക്കളിൽ നിന്നും ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിലും നിയമനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb
Home
Kuwait
വ്യാജ ഉൽപന്നങ്ങളുടെ വിൽപനയ്ക്കെതിരെയും, വിലക്കയറ്റത്തിനെതിരെയും നടപടികൾ സ്വീകരിച്ച് വാണിജ്യമന്ത്രാലയം