വിദേശത്ത് നിന്ന് കുറഞ്ഞ വിലയിൽ നിന്ന് ആഡംബര കാറുകൾ വാങ്ങിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്വദേശികളെ വഞ്ചിച്ചതിന് കുവൈറ്റ് പൗരനെ അറസ്റ്റ് ചെയ്തു. അമേരിക്കയിൽ നിന്നും, യൂറോപ്പിൽ നിന്നും കുറഞ്ഞ വിലയിൽ ആഡംബരക്കാറുകൾ വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നാണ് ഇയാൾ പണം വാങ്ങിയിരുന്നത്. ദിവസങ്ങൾ കഴിഞ്ഞിട്ടും കാർ ലഭിക്കാത്തതിനെ തുടർന്ന് നിരവധി പേർ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് സിഐഡി ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയത്. കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb