കുവൈറ്റിൽ മുതിർന്നവരുമായി താരതമ്യം ചെയ്യുമ്പോൾ കുട്ടികൾക്കിടയിൽ കാൻസർ നിരക്ക് കുറവാണെന്ന് ദേശീയ ക്യാൻസർ ബോധവൽക്കരണ ക്യാമ്പയിൻ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഖാലിദ് അൽ സലാഹ്. 2017 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ആകെ ക്യാൻസർ ബാധിതരായവരിൽ 4.3 ശതമാനം മാത്രം കുട്ടികളാണുള്ളത്. ആകെ 120 കുട്ടികൾ. ക്യാൻസർ ബാധിച്ച കുട്ടികളിൽ 52.1 ശതമാനം ആൺകുട്ടികളാണ്. ഇതിൽ 53.8 ശതമാനം പത്തുവയസ്സിൽ താഴെയുള്ള കുട്ടികൾ. 40.3 ശതമാനം കേസുകൾ ഹെമറ്റോമ ആണെന്ന് രോഗനിർണയം നടത്തിയിട്ടുണ്ട്. 55.5 ശതമാനം കുട്ടികൾക്ക് ടിഷ്യൂ ട്യൂമറുകൾ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. രോഗികളായ കുട്ടികളെ 29.4 ശതമാനം കുട്ടികൾ ശാസ്ത്രക്രിയ വേണ്ടവരാണ്. 74.8 ശതമാനം കുട്ടികൾക്ക് കീമോതെറാപ്പിയും, 14.3 ശതമാനം കുട്ടികൾക്ക് റേഡിയോ തെറാപ്പിയും നടത്തിയിട്ടുണ്ട്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M
Related Posts
Kuwait Power Plant Expansion; കുവൈറ്റിൽ വൈദ്യുതി ഉൽപാദനം വർധിപ്പിക്കുന്നു; ദോഹ ഈസ്റ്റ് പ്ലാന്റിന് പകരം ഇരട്ടി ശേഷിയുള്ള പുതിയ നിലയം
Kuwait Industrial Plot Closures; കുവൈറ്റിൽ 39 വ്യവസായ പ്ലോട്ടുകൾ അടച്ചുപൂട്ടാൻ ഉത്തരവ്; കർശന നടപടിയുമായി പി.എ.ഐ
Kuwait Traffic Alert; കുവൈറ്റിലെ റിയാദ് റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക