വിലക്കയറ്റം നിയന്ത്രിക്കാൻ വാണിജ്യ മന്ത്രാലയം മത്സ്യ മാർക്കറ്റിൽ പരിശോധന നടത്തി

കുവൈറ്റിലെ മത്സ്യ മാ‍ർക്കറ്റിൽ വിലക്കയറ്റം നിയന്ത്രിക്കാൻ വാണിജ്യ മന്ത്രാലയം പരിശോധൻ നടത്തി. വില നിരീക്ഷിക്കുന്നതിനും മന്ത്രാലയത്തിന്റെ തീരുമാനങ്ങളും ഉൽപന്ന സുരക്ഷയും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കൂടി വേണ്ടിയാണ് വ്യാപാര വ്യവസായ മന്ത്രാലയത്തിലെ ഇൻസ്പെക്ടർമാർ പരിശോധന നടത്തിയത്. കുവൈറ്റിലെ ഷാർഖ് മാർക്കറ്റിലായിരുന്നു പരിശോധന. അന്യായമായ വിലവർദ്ധനവിനെതിരെ കർശന നടപടിയെടുക്കുമെന്ന് എല്ലാ വാണിജ്യ സ്ഥാപനങ്ങൾക്കും മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M നിയമത്തിന്റെ സാധ്യത ഉറപ്പാക്കുന്നതിനും കൃത്രിമ വിലക്കയറ്റത്തിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുമായി മന്ത്രാലയം വിവിധ വിപണികളിൽ പരിശോധനാ ഇനിയും തുടരുമെന്ന് അധികൃതർ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *