കുവൈറ്റിൽ ലൈസൻസില്ലാതെ ആയുധങ്ങൾ കസ്റ്റഡിയിൽ വെച്ചതിന് 22 കേസുകൾ രജിസ്റ്റർ ചെയ്തു

കുവൈറ്റിൽ ലൈസൻസില്ലാതെ ആയുധങ്ങൾ സൂക്ഷിച്ചതിന് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 20 പേരെ അറസ്റ്റ് ചെയ്തതായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് വെപ്പൺസ് ഇൻവെസ്റ്റിഗേഷൻ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറിയിച്ചു. ഇതേ കാലയളവിൽ 28 ആയുധങ്ങൾ പിടിച്ചെടുക്കുകയും, 22 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ആയുധങ്ങൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട 20 റിപ്പോർട്ടുകൾ, ലൈസൻസ് കാലാവധി കഴിഞ്ഞിട്ടും ആയുധങ്ങൾ സൂക്ഷിച്ചതുമായി ബന്ധപ്പെട്ട 20 കേസുകൾ, 65 ആയുധ ലൈസൻസ് വ്യവസ്ഥകളുടെ ലംഘനങ്ങൾ, 111 വെടിക്കോപ്പുകളുമായി ബന്ധപ്പെട്ട ലംഘനങ്ങളും റിപ്പോർട്ട് ചെയ്തു. ലൈസൻസില്ലാതെ ആയുധങ്ങൾ കൈവശം വയ്ക്കുക, ആയുധങ്ങൾ വെടിമരുന്ന്, സ്ഫോടക വസ്തുക്കൾ എന്നിവയുടെ ശേഖരണം, എന്നിവയ്ക്കെതിരെയുള്ള നിയമ നമ്പർ 6/2015 ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യാനുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസിന്റെ നിർദ്ദേശങ്ങളനുസരിച്ച് 256 പേരെയാണ് ഇക്കാലയളവിൽ അറസ്റ്റ് ചെയ്തത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/Cm7zdipTgHL03KbEmwZxTU

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy