
കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ ഏഷ്യൻ പൗരൻ മരിച്ചു, ഭാര്യയ്ക്കും കുട്ടികൾക്കും പരിക്ക്
കുവൈറ്റിലെ അബ്ദാലി റോഡിൽ ഇന്നലെ വൈകുന്നേരം ഉണ്ടായ വാഹനാപകടത്തിൽ ഏഷ്യൻ പൗരൻ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ഭാര്യയ്ക്കും മൂന്ന് കുട്ടികൾക്കും പരിക്കേൽക്കുകയും ചെയ്തു. അബ്ദല്ലി റോഡിൽ വെച്ച് വാഹനം മറിയുകയും, വാഹനം ഓടിച്ചിരുന്നയാൾ സംഭവസ്ഥലത്ത് തന്നെ മരിക്കുകയുമായിരുന്നു. അബ്ദല്ലിയിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി പരിക്കേറ്റവരെ ജഹ്റ ആശുപത്രിയിലെത്തിച്ചു. ഇവരുടെ നില ഗുരുതരമാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CHN4TE3RzOIK1acOBvtoy0
Comments (0)