ദേശീയ പതാക നശിപ്പിച്ചും, കീറിയെറിഞ്ഞും, അല്ലെങ്കിൽ അതിനെ അപമാനിക്കുന്ന തരത്തിൽ മറ്റേതെങ്കിലും പ്രവൃത്തികൾ ചെയ്യുന്ന ആളുകൾക്കെതിരെ നിയമപ്രകാരം ശിക്ഷാർഹമായ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ദേശീയ ദിനത്തിൽ ഒരു സ്ത്രീ ദേശീയ പതാകയെ അപമാനിക്കുന്നതിന്റെ വീഡിയോ മാധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നീട് അധികാരികൾ സ്ത്രീക്കെതിരെ ആവശ്യമായ നിയമവിരുദ്ധ നടപടികൾ സ്വീകരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CHN4TE3RzOIK1acOBvtoy0