സഹകരണ സംഘങ്ങളിൽ റഷ്യയിൽ നിന്നോ ഉക്രെയ്നിൽ നിന്നോ ഉള്ള സാധനങ്ങളുടെ ദൗർലഭ്യത്തെ കുറിച്ചുള്ള ആശങ്കകൾ നീക്കി സഹകരണ സംഘങ്ങളുടെ യൂണിയൻ മേധാവി ഡോ. സാദ് അൽ-ഷാബോ. സാധനങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും, സഹകരണ സംഘങ്ങളിൽ വിൽക്കുന്ന ഉക്രേനിയൻ, റഷ്യൻ ഉൽപ്പന്നങ്ങൾ പരിമിതമാണെന്നും, എന്നാൽ സപ്ലൈസ് മുടങ്ങിയാൽ നിരവധി ബദലുകൾ ലഭ്യമാണെന്നും അധികൃതർ അറിയിച്ചു. മന്ത്രിമാരുടെ കൗൺസിലിന്റെ ശുപാർശകൾക്ക് അനുസൃതമായി വലിയ അളവിൽ ഭക്ഷ്യ സ്റ്റോക്കും ഉപഭോക്തൃ വസ്തുക്കളും ലഭ്യമായതിനാൽ രാജ്യത്ത് ഭക്ഷ്യസാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകുമെന്ന ആശങ്കയില്ലെന്നും അൽ-ഷാബോ ചൂണ്ടിക്കാട്ടി. ഉക്രെയ്നും, റഷ്യയും തമ്മിലുള്ള സംഘർഷം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും ഗതാഗത ലൈനുകളെ ബാധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സന്നദ്ധതയോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവവികാസങ്ങൾ ഏകോപിപ്പിക്കുന്നതിനും പിന്തുടരുന്നതിനുമായി രാജ്യത്തെ ബന്ധപ്പെട്ട അധികാരികളുമായി, പ്രത്യേകിച്ച് വാണിജ്യ വ്യവസായ മന്ത്രാലയവുമായും, കുവൈറ്റ് ഫ്ലോർ മിൽസ് കമ്പനിയുമായും നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JGMXb37HQMs9UAK68QShar