സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ട് പ്രകാരം കോവിഡ് വ്യാപനത്തിന്റെ വെളിച്ചത്തിൽ പ്രാദേശിക തൊഴിൽ വിപണിയിൽ നിന്ന് പുറത്തുപോകുന്ന പ്രവാസികളുടെ പട്ടികയിൽ ഇന്ത്യൻ, ഈജിപ്ഷ്യൻ തൊഴിലാളികൾ ഒന്നാമത്. തൊഴിൽ നഷ്ടപ്പെട്ട് രാജ്യം വിട്ടത് 1,98,666 തൊഴിലാളികളാണ്. ഇതിൽ ഇന്ത്യൻ തൊഴിലാളികളുടെ എണ്ണത്തിൽ 16.1 ശതമാനം കുറവുണ്ടായപ്പോൾ ഈജിപ്തുകാരുടെ എണ്ണം 9.8 ആയി കുറഞ്ഞുവെന്നാണ് റിപ്പോർട്ട്. സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി നിരവധി പ്രത്യാഘാതങ്ങളാണ് ഉണ്ടായത്. സർക്കാർ മേഖലയിൽ കുവൈത്തികളുടെ പ്രാതിനിധ്യം 76.6 ശതമാനത്തിൽ നിന്ന് 78.3 ശതമാനമായി വർധിച്ചു. 2021ൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന കുവൈത്തികളുടെ ശതമാനം 4.3 ശതമാനത്തിൽ നിന്ന് 4.7 ശതമാനമായി ഉയർന്നു. കഴിഞ്ഞ വർഷം കുവൈറ്റിൽ നിന്ന് 1,46,949 പ്രവാസികൾ പോയതായാണ് റിപ്പോർട്ടുകൾ. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KyeGlpbpili1uwhl3oMe22