കുവൈറ്റിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിൽ വീഴ്ചവരുത്തിയ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്കെതിരെ നടപടി. റിക്രൂട്ട് ചെയ്യുന്നതിന് നിയമവശങ്ങൾ വീഴ്ചവരുത്തിയ 12 തൊഴിൽ റിക്രൂട്ട്മെന്റ് ഓഫീസുകളാണ് ഉദ്യോഗസ്ഥർ അടച്ചുപൂട്ടിയത്. ഈ സ്ഥാപനങ്ങളുടെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്. ഇത്തരത്തിൽ നിയമം വീഴ്ചകൾ വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ തുടർന്നും നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ഉള്ള പരമാവധി തുക, തൊഴിലാളികളുടെ ഗ്യാരണ്ടി നീട്ടാനുള്ള തീരുമാനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ എന്നിവയിൽ സംശയം ഉള്ളവർ ഔദ്യോഗിക ഇമെയിൽ മുഖേനയോ,40288101 എന്ന നമ്പറിൽ വിളിച്ച് സംശയനിവാരണം നടത്തണമെന്ന് തൊഴിൽമന്ത്രാലയം അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KyeGlpbpili1uwhl3oMe22