കുവൈറ്റിൽ കഴിഞ്ഞ വർഷം സഹായമായി നൽകിയത് 24 മില്യൺ

കുവൈറ്റിൽ കഴിഞ്ഞ വർഷം സഹായമായി ഏകദേശം 24.04 മില്യൺ ദിനാർ നൽകിയതായി സക്കാത്ത് ഹൗസ് ആക്ടിം​ഗ് ഡയറക്ടർ ജനറൽ ഡോ. മജീദ് അൽ അസ്മി അറിയിച്ചു. 30,826 കുടുംബങ്ങൾക്കാണ് സഹായം നൽകിയത്. ഏറ്റവും അത്യാവശ്യമുള്ള കുടുംബങ്ങളെയാണ് ഇതിനായി തിരഞ്ഞെടുത്തത്. വിധവകൾ, വിവാഹമോചിതർ, അനാഥർ, വയോധികർ, സാമ്പത്തിക വരുമാനമോ അന്നദാതാവോ ഇല്ലാത്തവർക്കുള്ള തുട‌ങ്ങിയവർക്കാണ് സഹായങ്ങൾ എത്തിച്ചത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 28,412 കുടുംബങ്ങൾക്ക് ഓരോ 3, 4, 6 അല്ലെങ്കിൽ 12 മാസങ്ങൾ കൂടുമ്പോൾ വിതരണം ചെയ്യുന്ന കട്ട്-ഓഫ് സഹായവും നൽകുന്നുണ്ട്. ബിദൂനി കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിനായി 100,000 ദിനാർ നൽകിയതായും ഡോ. മജീദ് അൽ അസ്മി പറഞ്ഞു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JyKC0mQiu8EIboWNvQfCcF

Related Posts

Leave a Reply

Your email address will not be published. Required fields are marked *