പ്രവാസികൾക്ക് ആശ്വാസമായി കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് നിര്‍ദേശിച്ചിരുന്ന ഏഴ് ദിവസം ക്വാറന്റീന് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. ഇതിന് പകരമായി സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി. നേരത്തെ 14 ദിവസം ക്വാറന്റൈനിൽ കഴിയേണ്ടതുണ്ടായിരുന്നു. കൂടാതെ വാക്സിനെടുത്തവര്‍ക്ക് ആര്‍ടിപിസിആറിന് പകരം വാക്സിന് സര്‍ട്ടിഫിക്കറ്റ് മതിയാകും. കൂടാതെ റിസ്ക് രാജ്യങ്ങളെന്ന കാറ്റഗറിയും, യാത്ര ചെയ്യുന്നതിന് മുന്നേ ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം കാണിക്കേണ്ടതും ഒഴിവാക്കിയിട്ടുണ്ട്. ഫെബ്രുവരി 14 മുതലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 82 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇളവുകൾ നൽകിയിരിക്കുന്നത്. ഇതിൽ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കുന്നതില്‍ ഇന്ത്യയുമായി പരസ്പര ധാരണയിലെത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകള്‍ നല്കുന്ന രാജ്യങ്ങള്‍ക്കും ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന് ഇല്ലാതെ പ്രവേശനം അനുവദിച്ച രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുമാണ് വാക്സിന് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് യാത്രചെയ്യാന്‍ അനുമതി നല്‍കിയിട്ടുള്ളത്. യുഎഇയും, ചൈനയും, കുവൈറ്റും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇവിടെ നിന്നുള്ളവര്‍ 72 മണിക്കൂറിനിടയിലുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം അപ്ലോഡ് ചെയ്യണം. വിദേശത്തുനിന്നെത്തുന്നവര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ ലഭ്യമായ സത്യവാങ്മൂലം ഓണ്‍ലൈനായി നല്‍കണം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DeucgGb3r0Z8YuXraSRSSo
Home
Kuwait
പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി കേന്ദ്രസർക്കാർ; വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആറും ക്വാറന്റീനും ആവശ്യമില്ല, കുവൈറ്റിനെ ഇളവുകളിൽ നിന്ന് ഒഴിവാക്കി
Related Posts
Kuwait illegal grocery raid; കുവൈറ്റിൽ വീടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ച പലചരക്ക് കടകൾ പൂട്ടിച്ചു; 11 പേർ പിടിയിൽ