കുവൈത്ത് സിറ്റി: 2021 ൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് റിപ്പോർട് ചെയ്യപ്പെട്ട വിവിധ കേസുകളിലായി 3000 ത്തോളം പേർ അറസ്റ്റിലായതായും 866 പ്രവാസികളെ കഴിഞ്ഞ വര്‍ഷം നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായവരിൽ 1500 പേര്‍ സ്വദേശികളും 800 ബിദൂനികളും 300 ഈജിപ്ഷ്യൻ പൗരന്മാരും ,സിറിയൻ, ലെബനീസ്, ഇന്ത്യൻ, ബംഗാളി, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ കണക്ക് പ്രകാരം മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന നിരക്കായ 1700 കിലോഗ്രാം ഹാഷിഷാണ് പിടിച്ചെടുത്തത്. അതിനുപുറമേ കഴിഞ്ഞ വര്‍ഷത്തില്‍ ഏകദേശം 10 ദശലക്ഷം ഗുളികകളും വിവിധ സൈക്കോട്രോപിക് വസ്തുക്കളും പിടിച്ചെടുത്തുതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FNOdPHUxolwKVeanjjSzdn