കുവൈത്ത് സൈന്യത്തിന്‍റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പയിൻ സംഘടിപ്പിച്ചു. കുവൈറ്റ് ബ്ലഡ് ബാങ്കിന്‍റെ സഹകരണത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത് ‘മൈ ബ്ലഡ് ഫോർ കുവൈത്ത്’ എന്ന പേരിലാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ തിരക്ക് ഒഴിവാക്കിയാണ് ക്യാമ്പയിൻ നടത്തിയത്. ജനുവരി 23 മുതൽ ആരംഭിച്ച ക്യാമ്പയിൻ ഇന്നലെയാണ് അവസാനിച്ചത്. ക്യാമ്പയിൻ നടത്താൻ ആരോഗ്യ മന്ത്രാലയം നൽകിയ സഹകരണത്തിനും, പിന്തുണക്കും സന്തോഷമുണ്ടെന്ന് സൈന്യം അറിയിച്ചു. കര, വ്യോമ, നേവി യൂണിറ്റുകളിൽ നിന്നുള്ള നൂറുക്കണക്കിന് സൈനികരാണ് രക്തദാന ക്യാമ്പയിനിൽ പങ്കെടുത്തതെന്ന് മോറൽ ഗൈഡൻസ് ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടർ കേണൽ മുഹമ്മദ് അൽ അവധി പറഞ്ഞു. കോവിഡിനെ തുടര്‍ന്നുള്ള ബ്ലഡ് ബാങ്കുകളിലെ രക്തത്തിൻറെ ലഭ്യത കുറവ് പരിഹരിക്കാൻ നിരവധി സംഘടനകളാണ് രക്തദാന ക്യാമ്പയിൻ നടത്തുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ESJ77frEFYy53WxxjMKG9E