വിദേശത്തുനിന്ന് ഇന്ത്യയിൽ എത്തുന്നവർക്ക് നിർബന്ധമാക്കിയിരുന്ന ക്വാറന്റൈൻ ഒഴിവാക്കി. എന്നാൽ പരിശോധനാ ഫലം പോസിറ്റീവ് ആകുന്നവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. പരിശോധനാ ഫലം നെഗറ്റീവ് ആയശേഷവും വീടുകളിൽ ഏഴു ദിവസം കഴിയണം. എട്ടാം ദിവസം ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാകണം. മറ്റു രാജ്യങ്ങളിൽനിന്നു വരുന്ന കോവിഡ് പോസിറ്റീവായ യാത്രക്കാർക്കും, ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്കും ഇതുവരെ പ്രത്യേക ക്വാറന്റൈൻ ബാധകമായിരുന്നു. കോവിഡ് ലക്ഷണങ്ങൾ കാണിക്കുന്ന യാത്രക്കാർക്ക് ആവശ്യമായ വൈദ്യ സഹായം എത്തിക്കും. എന്നാൽ പ്രോട്ടോക്കോളുകൾ ഓരോ സംസ്ഥാനത്തിനും തീരുമാനിക്കാമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു . കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D49WcZmttiAJs1cLMHTMp6
Home
Kuwait
വിദേശത്തുനിന്ന് എത്തുന്നവർക്ക് നിർബന്ധിത ക്വാറന്‍റൈൻ വേണ്ട, സംസ്ഥാനങ്ങൾക്ക് സ്വന്തം പ്രോട്ടോക്കോൾ തീരുമാനിക്കാം