ജോലിയിൽ നിന്ന് വിരമിച്ച് നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ കുവൈറ്റ് പ്രവാസി ഇന്ത്യക്കാരന്റെ അക്കൗണ്ടിലെത്തിയത് ഒന്നര കോടി രൂപ. ബാംഗ്ലൂരു സ്വദേശിയും എൻബിടിസിയിൽ എസി മെക്കാനിക്കുമായ സുനിൽ ഡൊമിനക്ക് ഡിസൂസയുടെ അക്കൗണ്ടിലാണ് തുക എത്തിയത്. എന്നാൽ ഒന്നരക്കോടി രൂപയേക്കാൾ വലുത് സത്യസന്ധത ആണെന്ന് തെളിയിച്ച് തുക തിരികെ നൽകി സുനിൽ മാതൃകയായി. 10 വർഷത്തോളം എൻബിടിസിയിൽ ജീവനക്കാരനായിരുന്നു സുനിൽ, ജോലിയിൽ നിന്ന് വിരമിച്ച് നാട്ടിൽ പോകാൻ ഒരുങ്ങുമ്പോഴാണ് കമ്പനിയിൽ നിന്ന് സർവീസ് ആനുകൂല്യമായി കിട്ടേണ്ട തുകയുടെ 30 മടങ്ങ്( 62859 ദിനാർ = ഒന്നര കോടിയിലേറെ രൂപ ) അക്കൗണ്ടിൽ എത്തിയത്. വൻ തുക അക്കൗണ്ടിൽ എത്തിയ കാര്യം സുനിൽ കമ്പനിയെയും ബാങ്ക് അധികൃതരെയും അറിയിക്കുകയായിരുന്നു. ബാങ്കിന്റെ സാങ്കേതിക പിഴവ് മൂലമാണ് തുക അക്കൗണ്ടിൽ എത്തിയത്. മാതൃകപരമായ പ്രവർത്തനത്തിന് സുനിലിന് കമ്പനിയിൽ നിന്ന് ആദരവും ലഭിച്ചു. ചെയർമാൻ മുഹമ്മദ് അൽ ബദ്ദ ഉപഹാരം നൽകി. കോർപറേറ്റ് ഡയറക്ടർ കെ.എസ്.വിജയചന്ദ്രൻ 250 ദിനാറും, ഡപ്യൂട്ടി ജനറൽ മാനേജർ ബെൻസൺ ഏബ്രഹാം 150 ദിനാറും സുനിലിന് സമ്മാനിച്ചു. കൂടാതെ ബാങ്ക് അധികൃതർ 1000 ദിനാറും സമ്മാനമായി നൽകി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/E5MuI5H9bXeAlMLnIqqNJ5