രാജ്യത്തെ ലേബർ മാർക്കറ്റ് കഴിഞ്ഞ രണ്ട് വർഷമായി കനത്ത വെല്ലുവിളി നേരിടുകയാണെന്ന് റിപ്പോർട്ട്. പ്രോക്യാപിറ്റ മാനേജ്മെന്റ് കൺസൾട്ടിംഗിന്റെ ഏറ്റവും പുതിയ സാമ്പത്തിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആവശ്യ തൊഴിലാളികളുടെ അഭാവമാണ് ഇതിൽ പ്രധാനം. 59.7 ശതമാനം തൊഴിലാളികളുടെ അഭാവമാണ് ഇപ്പോൾ രാജ്യത്ത് ഉള്ളത്. കൊവിഡ് മഹാമാരിയും ലേബർ മാർക്കറ്റിനെ വളരെയധികം ബാധിച്ചിട്ടുണ്ട്. കോവിഡ് മൂലം മൂലം പ്രാദേശിക സമ്പദ്വ്യവസ്ഥ 38.8 ശതമാനമായി ചുരുങ്ങിയെന്നുമാണ് റിപ്പോർട്ട്. കുവൈത്തിലെയും സൗദി അറേബ്യയിലെയും 12 സാമ്പത്തിക മേഖലകളിൽ നിന്നുള്ള 220 ലധികം കമ്പനികളാണ് റിപ്പോർട്ട് തയാറാക്കാനായുള്ള പ്രവർത്തനത്തിൽ പങ്കെടുത്തത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KATo346y3N3LjgIhXUC1BH