അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യശാലി ഇന്ത്യന്‍ പ്രവാസി. അബുദാബിയില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസി ബെഞ്ചമിന്‍ ജോണാണ് 250,000 ദിര്‍ഹം നേടിയത്. മൂന്ന് വര്‍ഷത്തിലേറെയായി ബഞ്ചമിൻ ടിക്കറ്റ് എടുക്കുന്നുണ്ട്. നീണ്ട നാളത്തെ പരിശ്രമത്തിനൊടുവിലാണ് ബെഞ്ചമിന്‍ ബിഗ് ടിക്കറ്റ് അബുദാബി പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ വിജയം നേടിയത്. താന്‍ മൂന്ന് വര്‍ഷത്തിലേറെയായി ഭാഗ്യം പരീക്ഷിക്കുന്നു, ഒടുവില്‍ വിജയിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സുഹൃത്തുക്കളോടൊപ്പമാണ് ഞാന്‍ ടിക്കറ്റെടുത്തത്. ഈ പണം എനിക്കും സുഹൃത്തുക്കള്‍ക്കും പുതുജീവിതം നല്‍കുമെന്നും ബെഞ്ചമിന്‍ കൂട്ടിച്ചേര്‍ത്തു. അബുദാബി ബിഗ് ടിക്കറ്റ് വില 500 ദിര്‍ഹമാണ്. രണ്ട് ടിക്കറ്റുകള്‍ വാങ്ങുമ്പോള്‍ മൂന്നാമത്തേത് സൗജന്യമായി ലഭിക്കും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ
Related Posts
Kuwait judiciary Kuwaitization; നീതിന്യായ മേഖലയിൽ വിദേശികൾക്ക് പകരം സ്വദേശികൾ; വൻ നിയമ പരിഷ്കാരങ്ങളുമായി കുവൈത്ത്