അന്റാർട്ടിക്കയിലെ സിഡിലി അഗ്നി പർവ്വത നിരകളിലെ ഏറ്റവും ഉയരം കൂടിയ ഏഴാമത്തെ കൊടുമുടി കീഴടക്കി ചരിത്രത്തിൽ ഇടംനേടി കുവൈത്തി പർവതാരോഹകനായ യൂസഫ് അൽ റിഫായി. അന്റാർട്ടിക്കയിലാണ് സിഡിലി അഗ്നി പർവ്വത നിരകൾ സ്ഥിതി ചെയ്യുന്നത്. ഡിസംബർ 22 നാണ് റിഫായി അവസാന കൊടുമുടിയും താൻ കയറിയെന്ന് അറിയിച്ചത്. 4285 മീറ്റർ ഉയരത്തിലാണ് കൊടുമുടി സ്ഥിതി ചെയ്യുന്നത്. കൊടുമുടി കീഴടക്കിയതോടെ ഈ ദൗത്യം പൂർത്തിയാക്കുന്ന ലോകത്തിലെ 24 -ാമത്തെ വ്യക്തിയും ആദ്യത്തെ അറബിയും എന്ന ബഹുമതിയും റിഫായി സ്വന്തമാക്കി. അതി ശൈത്യം ആയിരുന്നു ഏറ്റവും വലിയ വെല്ലുവിളി എന്ന് അദ്ധേഹം പറഞ്ഞു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KnbUM02CJotExo2EeDe6ip