കുവൈത്ത് സിറ്റി : സൈക്കിൾ യാത്രികർക്ക് പ്രത്യേക പാത ഒരുക്കാൻ നിലവിലെ ഹൈവേകളുടെ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തുന്നതിൽ ബുദ്ധിമുട്ടിലായി റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് മന്ത്രലയം. ഷെയ്ഖ് ജാബർ അൽ അഹമ്മദ് പാലത്തിൽ സൈക്കിൾ പാത അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മുനിസിപ്പൽ കൗൺസിൽ ചില ശുപാർശകൾ നൽകിയിരുന്നു. എന്നാൽ വാഹനങ്ങളുടെയും ട്രക്കുകളുടെയും ഉപയോഗത്തിനായി രൂപകൽപ്പന ചെയ്ത പാലത്തിൽ മറ്റൊരു പാത വന്നാൽ വലിയ പ്രശ്ങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും വഴിയൊരുക്കുമെന്നാണ് പൊതുവരാമത്ത് മന്ത്രാലയം വ്യക്തമാക്കിയത്.ആവശ്യമായ എല്ലാ ട്രാഫിക് സുരക്ഷാ മുൻകരുതലുകളും നൽകിക്കൊണ്ട് ഭാവി കരാറുകളിൽ സൈക്കിൾ സൈക്കിൾ യാത്രികർക്കായി പ്രത്യേക പാത ഒരുക്കുന്നത് സംബന്ധിച്ച് പഠിക്കാൻ ഡിസൈൻ മാനേജ്മെന്റുമായി ബന്ധപ്പെട്ടവരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. https://chat.whatsapp.com/GhRU3BfvxTa92p8QiTy4H7