കുവൈറ്റ് സിറ്റി, ജനുവരി 13: രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്ക് ഓൺലൈൻ റെസിഡൻസി പുതുക്കൽ തുടരുമെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. നിലവിലുള്ള ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ആറ് മാസമോ അതിൽ കൂടുതലോ രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ താമസം റദ്ദ് ചെയ്യുന്നതിനുള്ള സംവിധാനം ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി അഫയേഴ്സ് ജനറൽ ഡിപ്പാർട്ട്മെന്റ് സജീവമാക്കിയിട്ടില്ലെന്നും അറിയിച്ചിട്ടുണ്ട് . പ്രവാസികൾക്ക് ആറ് മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് താമസിക്കാമെന്നും സാധുതയുള്ളതാണെങ്കിൽ പ്രശ്നങ്ങളൊന്നും നേരിടാതെ സാധ്യമാകുമ്പോഴെല്ലാം മടങ്ങിവരാനും അനുവാദമുണ്ട്. വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
https://chat.whatsapp.com/GhRU3BfvxTa92p8QiTy4H7