Posted By Editor Editor Posted On

കുവൈത്തിൽ ഇന്ന് കോവിഡ് കേസുകൾ രണ്ടായിരം കവിഞ്ഞു:ഒരു മരണം

കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രതി ദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ന് വൻ വർദ്ധനവ് രേഖപ്പെടുത്തി .2246 പേർക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടെ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. 8.8% ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് .നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 8088 ആയി ഉയർന്നു.ഇന്ന് ഒരു മരണവും രേഖപ്പെടുത്തി.211 പേരാണ് ഇന്ന് രോഗ മുക്തി നേടിയത് . ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ 7 രോഗികൾ കഴിയുന്നു.25470 പേർക്കാണ് സ്രവ പരിശോധന നടത്തിയത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
https://chat.whatsapp.com/HO4ICZFoLkR1fgnCE1WGv8

Comments (0)

Leave a Reply

Your email address will not be published. Required fields are marked *