കുവൈത്ത് സിറ്റി: പുതിയ ആരോഗ്യ ജാഗ്രത നിലനില്‍ക്കുമ്പോള്‍ തന്നെ കുവൈത്തിലെ വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടില്ലെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍. രാജ്യത്തെ ആരോഗ്യ സ്ഥിതി സുസ്ഥിരമാണെന്നും അതുകൊണ്ട് തന്നെ കുവൈറ്റിലേക്കും തിരിച്ചുമുള്ള ഫ്ലൈറ്റ് സര്‍വീസുകള്‍ സാധാരണ നിലയില്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്ലൈറ്റ് ഷെഡ്യൂളുകളിൽ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt
എന്നാല്‍ ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്ത രണ്ടാം ഡോസ് എടുത്ത ഒമ്പത് മാസം പിന്നിട്ടവർക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൃത്യ സമയത്ത് ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്ക് മാത്രമാകും ജനുവരി 2 മുതല്‍ യാത്ര ചെയ്യാന്‍ യോഗ്യതയുണ്ടാവുക എന്ന കാര്യം ഭരണകൂടം തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തില്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കും. രാജ്യത്തേക്ക് പ്രവേശിക്കാന്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ എത്തിച്ചേരുമ്പോൾ പി.സി.ആർ പരിശോധനയും കൃത്യമായി നടത്തും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt