കുവൈത്ത് സിറ്റി: രാജ്യത്തേക്ക് 17 കിലോ മാരിജുവാന കടത്താന്‍ ശ്രമിക്കുന്നതിനിടെ ഏഷ്യന്‍ പ്രവാസി സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി. കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ ടി4 ടെർമിനലിലെ കസ്റ്റംസ് വിഭാഗമാണ് മയക്കുമരുന്ന് കടത്താനുള്ള ഇയാളുടെ ശ്രമം പരാജയപ്പെടുത്തി. ഇയാളുടെ ഹാൻഡ്‌ബാഗിലും ക്യാബിൻ ബാഗിലുമായാണ് ലഹരിവസ്തു ഒളിപ്പിച്ചിരുന്നത്. ഏകദേശം 17 കിലോഗ്രാം തൂക്കമുള്ള കഞ്ചാവ് പൊതികളിൽ 7 പ്ലാസ്റ്റിക് റോളുകൾ പൊതിഞ്ഞ നിലയിലായിരുന്നു. ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ നാർക്കോട്ടിക് വകുപ്പിന് കൈമാറിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt