കുവൈത്ത് സിറ്റി: ലഹരി ഉത്പന്നങ്ങള്‍ വാങ്ങിക്കുന്നതിനായി സ്കൂളുകളിലെ കമ്പ്യൂട്ടറുകള്‍ വിറ്റതായി പരാതി. കുവൈത്തിലെ റുമൈത്തിയ ഏരിയയിലെ നാല് സ്കൂളുകളിലെ കമ്പ്യൂട്ടറുകള്‍ ആണ് മോഷ്ടിക്കപ്പെട്ടത്. ഏകദേശം 30വയസിന് മുകളില്‍ പ്രായമുള്ള കുവൈത്തി പൗരനാണ് മോഷണം നടത്തിയതെന്ന് സ്കൂളുകളിലെ സി.സി.ടി.വി പരിശോധിച്ച പോലിസ് കണ്ടെത്തി. ഇയാള്‍ കുറ്റം ചെയ്തതായി സമ്മതിച്ചു. ലഹരി ഉത്പന്നങ്ങള്‍ വാങ്ങുന്നതിനായി പണം കണ്ടെത്താനാണ് ഇയാള്‍ മോഷണം നടത്തിയതെന്ന് പോലീസിനോട് ഏറ്റുപറഞ്ഞു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IiEP0ZJI6lJK9lQIPc2L0O
Related Posts
കുവൈറ്റിൽ ശുചീകരണ കരാറുകൾ പ്രതിസന്ധിയിൽ! ബജറ്റ് കുറവും മേൽനോട്ടമില്ലായ്മയും തിരിച്ചടിയാകുന്നു; നഗരസഭയിൽ ആശങ്ക