കുവൈത്ത് സിറ്റി: മറ്റൊരു ഗള്‍ഫ് രാജ്യത്ത് നിന്ന് രണ്ടു ട്രക്കുകളിലായി കടത്തിക്കൊണ്ടുവന്ന വ്യാജ ബാഗുകള്‍ കുവൈത്തിലെ സുലൈബിയ കസ്റ്റംസ് വിഭാഗം പിടികൂടി. പ്രമുഖ ബ്രാന്‍ഡഡ് കമ്പനികളുടെ പേരിലുള്ള 19,000 വ്യാജ ബാഗുകള്‍ ആണ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. സ്ത്രീകളുടെ വാനിറ്റി ബാഗ്, വിദ്യാര്‍ഥികള്‍ക്കുള്ള സ്കൂള്‍ ബാഗ് ഉള്‍പ്പെടെയുള്ളവ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവ കണ്ടുകെട്ടുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IiEP0ZJI6lJK9lQIPc2L0O
Related Posts
കുവൈത്തിലെ ആശുപത്രികളിൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ! രോഗികളും കൂട്ടിരിപ്പുകാരും ഡോക്ടർമാരും നിർബന്ധമായും അറിയേണ്ട നിർദേശങ്ങൾ പുറത്ത്
കുവൈത്തിലെ ഏറ്റവും വലിയ ശക്തി ഇന്നും ഇന്ത്യക്കാർ! 53.1 ലക്ഷം ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യൻ പ്രവാസികൾ